45 വര്‍ഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു: രാജീവ് ചന്ദ്രശേഖര്‍

Spread the love

തിരുവനന്തപുരം: നാല്പത്തഞ്ച് വർഷത്തെ ഭരണം കൊണ്ട് സിപി എം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്നും, നഗരം വീണ്ടെടുക്കാൻ അധികാരം ലഭിച്ചാൽ നാല്പത്തഞ്ച് ദിവസത്തിനകം വികസന രേഖ അവതരിപ്പിക്കുമെന്നും, വികസിത തിരുവനന്തപുരവും, അഴിമതി രഹിത ഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ജനാധിപത്യ സംവിധാനാത്തിൽ സാധാരാണ പൗരൻ്റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തിരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.45 വർഷം തുടർച്ചയായി നഗരസഭ ഭരിച്ച CPM നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും, എന്നാൽ നഗരം ഭരിയ്ക്കാൻ ഒമ്പത് പ്രാവശ്യം നഗരവാസികൾ അവസരം നൽകിയ CPM അത് അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.ബിജെപി തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയും വികസന രേഖയും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

Leave a Reply

Your email address will not be published. Required fields are marked *