സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുന്നു

Spread the love

ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. സ്‌പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. വൈകീട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11516 പേരാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്. ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.

Leave a Reply

Your email address will not be published. Required fields are marked *