പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

Spread the love

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 29 ാംമത് ഓർമ്മപ്പെരുന്നാൾ കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഫാ.ഏബ്രഹാം ജോർജ് പാറമ്പുഴ കോർ എപ്പിസ്ക്കോപ്പാ, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ നവംബർ 7,8 തീയതികളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും, സഭയിലെ മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.ഇന്ന് ( നവംബർ 2 ഞായർ ) രാവിലെ സഭാ ആസ്ഥാനത്ത് പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിക്കും. രാവിലെ 7.30ന് വിശുദ്ധ കുർബാന – ഫാ. ഏബ്രഹാം ജോർജ് പാറമ്പുഴ കോർ എപ്പിസ്ക്കോപ്പാ, തുടർന്ന് മധ്യസ്ഥപ്രാർത്ഥന, ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ചവിളമ്പ്.നവംബർ 7 വെള്ളി വൈകീട്ട് 5.45ന് തീർത്ഥാടകർക്ക് സ്വീകരണം. 6ന് സന്ധ്യാനമസ്ക്കാരം,7മണിക്ക് അനുസ്മരണ പ്രസം​ഗം ഫാ.ഡോ.വർ​ഗീസ് വർ​ഗീസ് ( ഡയറക്ടർ ജനറൽ, സണ്ടേസ്ക്കൂൾ). 7.30ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, 8.30ന് ശ്ലൈഹിക വാഴ്വ്, നേർച്ചവിളമ്പ്,നവംബർ 8 ശനിയാഴ്ച്ച വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.അനുസ്മരണ പ്രസം​ഗം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം,നേർച്ച വിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകുമെന്ന് ദേവലോകം അരമന മാജേർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *