കുടിവെള്ളക്ഷാമം രൂക്ഷം : പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ഉപരോധ സമരത്തിൽ
കോവളം : വെള്ളാർ വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജുവിൻ്റെ നേതൃത്വത്തിൽ തിരുവല്ലം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളാർ വാർഡിലെ നിവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. നാട്ടുകാർ വാട്ടർ അതോറിറ്റി ബന്ധപ്പെട്ടിടും യാതൊരു നടപടി സ്വീകരിക്കാത്തെയാണ് തിരുവല്ലം വാട്ടർ മുന്നോട്ട് പോകുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കൗൺസിലർ പി ബൈജുവിൻ്റെ നേതൃത്വം വഹിക്കുന്ന സംഘം ഉപരോധ സമരം നടത്തുന്നത്.