സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിയ്ക്കും. മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേ സമയം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല.നാളെ മുതൽ ആഗസ്ത് 28 വരെ മത്സ്യ ബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.