ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

Spread the love

ഡൽഹി: ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിൽ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു.രാവിലെ 9ന് രജിസ്ട്രേഷനെ തുടര്‍ന്ന് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠര്‍ നയിച്ച ജപം , ധ്യാനം, സമൂഹപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരവും നടന്നു.11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു . ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുസ്മരണ നടത്തി . ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു . കേന്ദ്ര ഫിഷറീസ് ക്ഷീരവികസനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. . അടൂര്‍ പ്രകാശ് എം. പി മുഖ്യപ്രഭാഷണം നടത്തി. സച്ചിദാനന്ദസ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ സമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു . ലോകസമാധാനം ശ്രീനാരായണഗുരുദേവദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ നടത്തിയ സമ്മേളനവും നടന്നു. ധര്‍മ്മസംഘം ട്രഷറര്‍ ശാരദാനന്ദ സ്വാമിയും, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി . ഗുരുവും ലോകസമാധാനവും വിഷയം അവതരിപ്പിച്ചു. . ധര്‍മ്മസംഘം മുന്‍ ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി കൃതജ്ഞത പറഞ്ഞു .ഗുരുദേവ ഗാന്ധി സമാഗമശതാബ്ദി ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും ചര്‍ച്ച സമ്മേളനം ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു . സച്ചിദാനന്ദസ്വാമി സമാപന സന്ദേശം നൽകി . ചടങ്ങുകളിൽ സന്യാസി വര്യന്മാർ, എംപിമാർ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ ഭാരവാഹികൾ, ശ്രീനാരായണ ഭക്തർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *