ഇൻസ്റ്റാഗ്രാം വഴി പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ആളെ തട്ടിപ്പിനിരയാക്കി
ഇൻസ്റ്റാഗ്രാം വഴി ആലമുക്ക് സ്വദേശിയായ പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഷാജി എന്നയാളെ ആണ് സംഘം തട്ടിപ്പിനിരയാക്കിയത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ ആലമുക്കിലാണ് സംഭവം. ഇയാളിൽ നിന്നും പലപ്പോഴായി ഗൂഗിൾ പേ വഴി 16 ത്തിലധികം രൂപയാണ് സംഘം തട്ടിയെടുത്തതു . തുടർന്ന് വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ അയക്കാതിരുന്നതോടെ സംഘത്തിലുള്ളവർ ആലമുക്ക് എത്തി ഷാജിയുടെ ഭാര്യയുടെയും സഹോദരിയുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ച് മടങ്ങുകയും ശേഷം ഇതിൽ വിളിച്ച് ഭർത്താവ് തൻറെ സഹോദരിയെ നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതായി പറയുകയും ഇത് ഒത്തുതീർക്കാനായി പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഇവർ പ്രതികരിക്കായതോടെ സംഘം കൂടുതൽ ഭീഷണി മുഴക്കി തുടങ്ങി ഇതോടെ ഗതിരമില്ലാതെ ബന്ധുക്കൾ ഇതേക്കുറിച്ച് സംസാരിക്കുകയും തുടർന്ന് സംഘത്തെ ഒത്തുതീർപ്പനായി ആലമുക്കിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു ഇതേ തുടർന്ന് എത്തിയ സംഘത്തെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിനെ കൈമാറിയത് അതേസമയം സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു സംഭവത്തിൽ നിന്നും രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത് ഇവരിൽ നിന്നും രേഖപ്പെടുത്തി മറ്റൊരു ആളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് മൂന്നാം സംഘത്തെയും ഷാജിയേയും പോലീസ് ചോദ്യം ചെയ്തു വരികയാണ് ഇതിനു ശേഷം മാത്രമേ കൂടുതൽ വിവരം പറയാൻ കഴിയുകയുള്ളു എന്ന് കാട്ടാക്കട പോലീസ് പറഞ്ഞു.