വിജയ കുതിപ്പ് തുടർന്ന് വിഴിഞ്ഞം: എം എസ് സി മിഷേൽ കപ്പെല്ലിനി വിഴിഞ്ഞത്ത്
വിജയ കുതിപ്പ് തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശൃംഖലയായ എം എസ് സി ഐറിന ക്ലാസ്സിലെ രണ്ടാമത്തെ കപ്പൽ എം എസ് സി മിഷേൽ കപ്പെല്ലിനി കഴിഞ്ഞദിവസം വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഇതുവരെ 300 ൽ അധികം ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.
ചരക്ക് നീക്കത്തിൽ ദക്ഷിണേന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്ത് ആണ് വിഴിഞ്ഞം തുറമുഖം. ചരക്കു നീക്കം ആരംഭിച്ചത് മുതൽ 300 ൽ അധികം ചരക്കു കപ്പലുകലാണ് വിഴിഞ്ഞത്ത് ഇതുവരെയായി നങ്കൂരമിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശൃംഖലയായ എം എസ് സി ഐറിന ക്ലാസ്സിലെ രണ്ടാമത്തെ കപ്പൽ എം എസ് സി മിഷേൽ കപ്പെല്ലിനി കഴിഞ്ഞദിവസം വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പെല്ലിനിയുടെ ശേഷി 24,346 ടിഇയു ആണ്.
കഴിഞ്ഞ മാസം എം എസ് സി ശൃംഖലയിലെ എംഎസ് സി തുർക്കിയെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എം എസ് സി കപ്പെല്ലിനി വിഴിഞ്ഞത്ത് എത്തിയത്.
ആധുനിക സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗത്തിനൊപ്പം, കൃത്യമായ ആസൂത്രണത്തിലൂടെയാണ് വിഴിഞ്ഞം തുറമുഖത്തിന് ലോക ശ്രദ്ധ നേടാൻ കഴിഞ്ഞത്. തുറമുഖത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാകുന്നതോടുകൂടി അടിസ്ഥാന സൗകര്യത്തിലും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞത്തിന് മാറാൻ കഴിയും.