യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കാസർഗോഡ്: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ടി.വി. പ്രദീപിനെതിരെയാണ് നടപടി.ഹോസ്ദുർഗ് മേഖലയിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ കുറ്റത്തിനാണ് പ്രദീപിനെതിരെ നടപടി എടുത്തത്. സ്ത്രീകൾക്കെതിരെ അസഭ്യവർഷം നടത്തുക, മാനഹാനി വരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സമാനമായ പരാതികൾ നേരത്തെയും ഉയർന്നിരുന്നു.