ഹെഡ് ലോഡ് & ജനറൽ വർക്കേഴ്‌സ് യൂണിയൻ ( CITU)

Spread the love

തിരുവനന്തപുരം : ഡിസ്ട്രിക്ട് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (CITU) 20-ാം ജില്ലാ സമ്മേളനം 2025 ഏപ്രിൽ 14, 16, 16 തീയതികളിൽ ചേരുകയാണ്. ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും നിരവധിയായ കാരണങ്ങൾ കൊണ്ട് നഷ്ട്‌ടമാകുന്ന സ്ഥിതിയുണ്ട്. യന്ത്ര വൽക്കരണം, വൻകിട മാളുകൾ, ഓൺലൈൻ കച്ചവടം പ്രത്യേക ഇക്കണോമിക് സോണുകൾ IT പാർക്കുകൾ തുടങ്ങിയവ മൂലം ജോലി നഷ്ട്ടപ്പെടൽ വ്യാപകമാകുകയാണ്. കേന്ദ്ര സർക്കാ മിൻറെ തെറ്റായ തൊഴിലാളി വിരുദ്ധനയങ്ങൾ കാരണം പലപ്പോഴും കോടതി കൾ തൊഴിലാളികൾക്ക് എതിരായ വിധി പ്രഖ്യാപിക്കുന്ന സ്ഥിതിയുമുണ്ട്.

കേരളത്തിൻറെ ഭരണം വീണ്ടും LDF നേതൃത്വത്തിലാവുമെന്ന പരക്കെയുള്ള അഭിപ്രായം കൊണ്ടുതന്നെ ആ സർക്കാരിന് എതിരെയുള്ള പ്രചാരണങ്ങളുടെ ഭാഗമായും ചുമട്ട് തൊഴിലാളികളെ ആക്രമിക്കുന്ന പ്രവണത കേന്ദ്ര മന്ത്രിമാർ മുതൽ ചില പത്ര ദൃശ്യ മാധ്യമങ്ങൾ വരെ നടത്തുന്ന സ്ഥിതിയുണ്ട്. ചുമട്ട് തൊഴിലാളി രംഗത്ത് പ്രവർത്തിക്കുന്ന ഈ യൂണിയൻ അഞ്ച് പതിറ്റാണ്ടിലേറെയായി സമൂഹത്തിന് നന്മ ചെയ്യുന്നവരായി തൊഴിലാളികളെ മാറ്റിയെടുക്കാനും, അവരെ വർഷങ്ങൾക്ക് മുൻപി ഉണ്ടായിരുന്ന തെറ്റുകളിൽ നിന്നും മോചിതരാക്കി അവകാശ ബോധവും. നാടിനോട് കൂറുള്ളവരാക്കി മാറ്റുവാനും ശ്രമിച്ചിട്ടുണ്ട്.

സമ്മേളന കാലയളവിൽ യുണിറ്റ് തലം മുതലും ആയിരത്തോളം വരുന്ന ഘടകങ്ങൾ 2 കോടിയിലേറെ രൂപ അവശത അനുഭവിക്കുന്നവർക്ക് സഹായം നൽകിയ ശേഷമാണ് ജില്ലാ സമ്മേളന ത്തിലേക്ക് എത്തുന്നത് നാട്ടിലുണ്ടാകുന്ന അപകടങ്ങൾ, വരന്തങ്ങൾ, തീപിടുത്തങ്ങൾ തുടങ്ങി എല്ലാറ്റിലും ആദ്യം ഓടിയെത്തി സേവനം നടത്തുന്ന തൊഴിലാളികൾ ഇപ്പോൾ കെ. അനിരുദ്ധൻ സ്മാരക ബ്ലൂ (ബ്രിഗേഡ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് സേവന പ്രവത്തനങ്ങൾ കൂടി നടത്തുകയാണ് കൂടുതൽ ജനസേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും കരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതൽ മികവുറ്റതാക്കാ മുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനം കൈക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *