ദില്ലിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് ; രണ്ട് ദിവസം യെല്ലോ അലർട്ട്
ദില്ലിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദില്ലിയിൽ യെല്ലോ അലർട്ട് നീട്ടി. യെല്ലോ അലർട്ട് രണ്ട് ദിവസം കൂടി തുടരും. സഫ്ദർജംഗ്, റിഡ്ജ്, അയനഗർ എന്നിവിടങ്ങളിൽ ഉഷ്ണ തരംഗം രേഖപ്പെടുത്തി. നാളെയും ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ താപനില സാധാരണയേക്കാൾ അഞ്ചു മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
ഏപ്രിലിൽ ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.