കേരളം ആശമാരോടൊപ്പം
തലസ്ഥാനത്ത് 56 ദിവസമായി തുടരുന്ന ആശ വർക്കേഴ്സിന്റെ അതിജീവിന സമരത്തെ നേരിട്ട് പിന്തുണയ്ക്കാൻ സർവമനുഷ്യ സ്നേഹികളെയും അണിനിരത്തുന്ന പൗരസാഗരം സംഘടിപ്പിക്കാൻ സാമൂഹിക സംസ്കാരിക പ്രവർത്തകർ. കേരളം ആശമാരോടൊപ്പം പൂർണ്ണമനസ്സോടെ മഹാസാഗരത്തിൽ ഒത്തു ചേരും. സാമൂഹിക സംസ്കാരിക വ്യക്തിത്വങ്ങളോടൊപ്പം നൂറുകണക്കിന് സംഘടനകളും ബഹുജനങ്ങളും പങ്കെടുക്കും. ഏപ്രിൽ 12 ന് സെക്രട്ടേറിയറ്റ് നടയിലാണ് പൗരാവലി ഒത്തുചേരുന്നതെന്ന് സംഘാടക സമിതിയ്ക്ക് വേണ്ടി പ്രൊഫ ബി രാജീവൻ, ജോസഫ് സി മാത്യു, , പി ഇ ഉഷ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.