കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കില്ല, ആയമാരുടെ നിയമനത്തിൽ അവരുടെ മുൻകാല പശ്ചാത്തലം നോക്കും; മന്ത്രി വീണാ ജോർജ്

Spread the love

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ സംഭവങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ്. ശിശുക്ഷേമ സമിതിയിലെ ആയമാരുടെ നിയമനത്തിൽ അവരുടെ മുൻകാല പശ്ചാത്തലം നോക്കി മാത്രമേ നിയമിക്കൂവെന്നും ജീവനക്കാരുടെ സൈക്കോ സോഷ്യൽ അനാലിസിസ് കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞിനെ ഉപദ്രവിച്ച സംഭവത്തിൽ നിലവിൽ കേസെടുത്ത മൂന്നു പേർക്കെതിരെയും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തുടർന്ന് നഴ്സിങ് സീറ്റ്‌ പ്രതിസന്ധിയിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും നഴ്സിങ് സീറ്റ് അട്ടിമറി സർക്കാർ വിശദമായി പരിശോധിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

തുടർന്ന് ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ വൈകല്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ പൂർണമായും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *