തിരുവനന്തപുരം ജില്ലയിലെ റവന്യൂ ജില്ലാ കലോത്സവത്തിന് നെയ്യാറ്റിൻകരയിൽ തിരിതെളിഞ്ഞു
നെയ്യാറ്റിൻകര : തിരുവനന്തപുരം ജില്ലയിലെ റവന്യൂ ജില്ലാ കലോത്സവത്തിന് നെയ്യാറ്റിൻകരയിൽ തിരിതെളിഞ്ഞു. ഇന്നലെ ഉച്ചക്ക് ശേഷം 3 മണിയോടെ തിരുവനന്തപുരം ഡി.ഡി.ഇ പതാക ഉയർത്തി 3.30 ന് ചേ
ചേർന്ന പൊതുസമ്മേളനം ആൻസലൻ എം.എൽ എ.യുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലെയിസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസം കേരളത്തിൽ മാത്രമല്ല
ലോകത്തിൽതന്നെ ശ്രദ്ധേയമായിരിക്കുന്നുവെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സുരേഷ് കുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ആർ. സലൂജ നഗരസഭാ വൈസ് ചെയർമാൻ പ്രിയ സുരേഷ്. ജോസ് ഫ്രാക്ലിൻ എം. എസ് സാദത്ത് . ഷിബു രാജ് കൃഷ്ണ. മഞ്ചത്തല സുരേഷ്. ഗ്രാമം പ്രവീൻ ഹൈഡ് മാസ്റ്റർ ദീപ്തി പ്രിയ.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. നെ നെയ്യാറ്റിൻക നഗരസഭാ ചെയർമാൻ രാജ് മോഹൻസ്വാഗതവും പറഞ്ഞു. ജില്ലാ സ്കൂൾ കലോത്സവം നവംബർ 25,26,27,28,29 തീയതികളിൽ നെയ്യാറ്റിൻകരയിലെ വിവിധ സ്കൂളുകളിലായി നടക്കുന്നു. ഗവ. ബോയ്‌സ് എച്ച് എസ് എസ് നെയ്യാറ്റിൻകര (വേദി1,2), ഗവ. ഗേൾസ് എച്ച് എസ് എസ് നെയ്യാറ്റിൻകര (വേദി 3,4), ജെ ബി എസ് നെയ്യാറ്റിൻകര (വേദി 5,6), സെൻ്റ് ഫിലിപ്പ് നെയ്യാറ്റിൻകര (വേദി 7), ടൗൺ ഹാൾ നെയ്യാറ്റിൻകര (വേദി 8), സ്കൗട്ട് ഹാൾ നെയ്യാറ്റിൻകര (9), സെൻ്റ് തെരേസാസ് കോൺവെന്റ് (വേദി 11,12), എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി ഹാൾ (വേദി 13), വിദ്യാധിരാജ സ്കൂൾ നെയ്യാറ്റിൻകര (വേദി 14), നഗരസഭ ഹാൾ (വേദി 15) എന്നിവിടങ്ങളിലായി 15 വേദികൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഈ വർഷം ഗോത്ര കലകൾ കൂടെ ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് വേദികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
കലോത്സവ നടത്തിപ്പിനായി 15 സബ്‌കമ്മിറ്റികൾ വിവിധ അധ്യാപക സംഘനകളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട് ജനപ്രതിനികളാണ് സബ്‌കമ്മിറ്റികളുടെ ചെയർമാൻമാർ, ശുചിത്വ മിഷൻ്റെ നിർദ്ദേശ പ്രകാരം ഹരിത കലോത്സവമാക്കാനും പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കാനും തീരുമാനിച്ചു. കുട്ടികൾക്കും അധ്യാപകർക്കും പ്രഭാത ഭക്ഷണവും അത്താഴമുൾപ്പെടെ വിഭവ സമൃദ്ധമായ സദ്യ നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച് എസ് എസിലാണ് ഒരുക്കുന്നത്. കലോത്സവത്തിൻ്റെ ആദ്യദിനമായ നവംബർ 25 ന് രാവിലെ രചന മത്സരങ്ങളും വൈകുന്നേരം സ്റ്റേജിനങ്ങളും ആരംഭിച്ചു.. 12 ഉപജില്ലകളിൽ നിന്നായി ഏഴായിരത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെ ങ്കെടുക്കുംകലോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളോടൊപ്പം ഗതാഗത നിയന്ത്രണം, കുടിവെള്ള വിതരണം, മാധ്യമ പ്രവർത്തകർക്കായി മീഡിയ റൂം, ദൃശ്യ വിസ്മയം എന്ന പേരിൽ പ്രത്യേക കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുറ്റമറ്റ രീതിയിൽ വിധിനിർണ്ണയവും ഫലപ്രഖ്യാപനവും നടത്താൻ പ്രോഗ്രാം കമ്മിറ്റി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കലോത്സവ നടത്തിപ്പിനായി നഗര സഭ അധ്യക്ഷൻ പി.കെ. രാജമോഹനൻ ചെയർമാനായും വിദ്യാഭ്യാസ ഉപ ഡയറക്ടർ ജനറൽ കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ വിവിധ കാലാ മത്സരങ്ങൾ ആരംംഭിക്കും.