വായു മലിനീകരണം രൂക്ഷം; ദില്ലിയിൽ നാലാം ഘട്ട നിയന്ത്രണം

Spread the love

ദില്ലിയിൽ വായു മലിനീകരണം അതീവ ഗുരുതരമായതോടെ നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടന്ന് ദില്ലി സർക്കാർ. രാവിലെ എട്ടുമണി മുതൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം നിലവിൽ വരും. ഇതോടെ സ്വകാര്യ വാഹനങ്ങൾക്കും ഇനി നിരത്തിൽ നിയന്ത്രണം വരും. ഒറ്റ , ഇരട്ട അക്ക നമ്പറുകൾ എന്ന ക്രമീകരണത്തിൽ ആയിരിക്കും വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുമതിയുള്ളൂ.

അവശ്യവസ്തുക്കളുമായി വരുന്ന വലിയ ട്രക്കുകൾക്ക് മാത്രമാണ് നഗരത്തിൽ പ്രവേശനം . 10, 12 ഒഴികെ എല്ലാ ക്ലാസുകൾക്കും പൂർണ്ണമായും ഓൺലൈൻ പഠനം ഏർപ്പെടുത്തും. റോഡ്, ഫ്ലൈ ഓവർ , പൈപ്പ് ലൈൻ, പൊതുവായ പദ്ധതികളുടെ നിർമ്മാണങ്ങൾ പൂർണമായി നിർത്തിവച്ചു. ദില്ലിയിൽ എല്ലായിടത്തും 400 മുകളിൽ വളരെ ഗുരുതര വിഭാഗത്തിലേക്ക് അന്തരീക്ഷ മലിനീകരണം ഉയർന്നതോടെയാണ് കടുത്ത നടപടികളിലേക്ക് പോകുന്നത്.

ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം ശക്തമാക്കിയതിനി ശേഷവും വായു ഗുണനിലവാരം ഗുരുതരമായി താഴുകയാണ് അതാണ് നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസ കോശസംബന്ധ രോഗബാധിതരുടെ എണ്ണം കൂടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *