ട്രംപിന് വിജയം
USA: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വിജയം. 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ അവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ ട്രംപ് മറികടന്നു. 277 ഇലക്ടറൽ വോട്ടുകൾ ട്രംപ് ഇതുവരെ നേടിയിട്ടുണ്ട്.നിർണ്ണായകമായ സ്വിങ് സ്റ്റേറ്റ്സിലടക്കം ട്രംപിന് മികച്ച ജയം നേടാനായി.
അമേരിക്കയിൽ ഇതാദ്യമായാണ് തോൽവിക്ക് ശേഷം ഒരാൾ വീണ്ടും മത്സരിച്ച് പ്രസിഡന്റ് കസേരയിലേക്ക് എത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ 127 വർഷത്തിന് ശേഷം തുടർച്ചയായിട്ടല്ലാതെ അധികാരത്തിലെത്തുന്ന ആദ്യ വ്യക്തികൂടിയാണ് ട്രംപ്.അതേസമയം ചരിത്ര വിജയത്തിൽ ട്രംപ് ഏവരോടും നന്ദി പറഞ്ഞു.തൻ്റെ വിജയം രാജ്യത്തിൻ്റെ മുറിവുണക്കുമെന്നും, ഇത് അമേരിക്കയുടെ സുവർണ്ണയുഗമാണെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയെ വീണ്ടും ഉന്നതിയിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെവാഡ, അരിസോണ, വിസ്കോൺസിൻ, മിഷിഗൺ, മെനെ എന്നിവിടങ്ങളിലെ വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ മെനെ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ട്രംപ് ആണ് ലീഡ് ചെയ്യുന്നത്.