തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു
തിരുവനന്തപുരത്ത് പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്സൈസ് ഓഫീസര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36)ആണ് മരിച്ചത്.പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡില്‍ ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. ഷാനിദ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം.
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു മരിച്ച ഷാനിദ. വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: നസീര്‍. മക്കള്‍: മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ.