തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Spread the love

തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ചൊവ്വാഴ്ചയോടെ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതിന് ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും

Leave a Reply

Your email address will not be published. Required fields are marked *