കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം പൊലീസ് പിടിയിൽ
തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്പല്ലൂരിൽ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം പൊലീസ് പിടിയിൽ. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസ് സംഘത്തിന്‍റെ വലയിൽ അപ്രതീക്ഷിതമായാണ് വേട്ടക്കാർ കുടുങ്ങിയത്. നായാട്ട് സംഘത്തില്‍ നിന്നും നാടൻ തോക്കുകളും വെടിമരുന്നുമടക്കം ആയുധങ്ങള്‍ പിടിച്ചെടുത്തു.തിരുച്ചിറപ്പള്ളി ഏലുമലയിലെ സംരക്ഷിത വനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് നാട്ടുകാരുടെ ആടുകൾ പതിവായി മോഷണം പോകുന്നത് അന്വേഷിക്കാനെത്തിയതാണ് പൊലീസ്. പരിശോധനക്കിറങ്ങിയ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലാണ് മാൻ വേട്ടക്കാർ കുടുങ്ങിയത്. വാരാന്ത്യങ്ങളിലായിരുന്നു പതിവായി ആടുകളെ നഷ്ടമായിരുന്നത്. അതുകൊണ്ട് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രദേശമാകെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം.തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്പല്ലൂരിൽ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം പൊലീസ് പിടിയിൽ. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസ് സംഘത്തിന്‍റെ വലയിൽ അപ്രതീക്ഷിതമായാണ് വേട്ടക്കാർ കുടുങ്ങിയത്. നായാട്ട് സംഘത്തില്‍ നിന്നും നാടൻ തോക്കുകളും വെടിമരുന്നുമടക്കം ആയുധങ്ങള്‍ പിടിച്ചെടുത്തു.തിരുച്ചിറപ്പള്ളി ഏലുമലയിലെ സംരക്ഷിത വനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് നാട്ടുകാരുടെ ആടുകൾ പതിവായി മോഷണം പോകുന്നത് അന്വേഷിക്കാനെത്തിയതാണ് പൊലീസ്. പരിശോധനക്കിറങ്ങിയ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലാണ് മാൻ വേട്ടക്കാർ കുടുങ്ങിയത്. വാരാന്ത്യങ്ങളിലായിരുന്നു പതിവായി ആടുകളെ നഷ്ടമായിരുന്നത്. അതുകൊണ്ട് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രദേശമാകെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം.