തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം: വീട്ടിൽ ഒറ്റയ്ക്കായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ അപചരിതൻ ആക്രമിക്കാൻ ശ്രമം
തിരുവനന്തപുരം : തലസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ എത്തിയ അപചരിതൻ കടന്നുപിടിച്ചു ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർത്ഥിയോടെയാണ് അപചരിതന്റെ പരാക്രമം . ഇന്ന് 12:30 മണിയോടെ വഞ്ചിയൂരിലാണ് സംഭവം.പഴനിയിൽ പോകാൻ നേർച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാൾ കുട്ടിയുടെ വീട്ടിലെത്തിയത് . കൈയിലൊരു തട്ടത്തിൽ കുറെ ഭസ്മവും ഉണ്ടായിരുന്നുവെന്നും . തന്നെ നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിൽ വന്നപ്പോഴേക്കും പുറത്തേക്കിറങ്ങാൻ പറഞ്ഞുവെന്ന് വിദ്യാർത്ഥി വ്യക്തമാക്കി. തുടർന്ന് ഇയാൾ തന്റെ രണ്ടു കൈയിലും കടന്നുപിടിച്ചു ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അപചരിതനെ തള്ളിമാറ്റി ഇറങ്ങി ഓടി അടുത്തുള്ള വീട്ടിലെത്തി കാര്യം പറഞ്ഞുവെന്ന് വിദ്യാർത്ഥി പറഞ്ഞു. അടുത്തുള്ള വീട്ടുകാർ കുട്ടി പറഞ്ഞ കാര്യം മനസ്സിലാക്കി സംഭവസ്ഥലത്ത് എത്തിയപ്പോൾ അപചരിതൻ സംഭവസ്ഥലത്ത് നിന്ന് മുങ്ങി .അതേസമയം നഗരഹൃദയത്തിന്റെ ഇത്രമേൽ അടുത്തടുത്തുള്ള വഞ്ചിയൂർ പ്രദേശത്താണ് വിദ്യാർത്ഥിയോട് അപചരിതന്റെ ഇത്തരം പരാക്രമണം നടത്തിയത്. വഞ്ചിയൂർ പോലൊരു സ്ഥലത്ത് ഇങ്ങനൊരു ശ്രമത്തിനൊരാൾ മുതിർന്നുവെങ്കിൽ പെൺമക്കളെ ഒറ്റയ്ക്കാക്കി ജോലിയ്ക്കു പോകുന്ന അമ്മമാർ എത്രമേൽ ഭയക്കേണ്ടിയിരിക്കുന്ന എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ അക്രമിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.