പൂജപ്പുര എൽ.ബി.എസ് മുന്നിലെ വെയിറ്റിംഗ് ഷെഡ് അപകടഅവസ്ഥയിൽ
തിരുവനന്തപുരം : പൂജപ്പുര വെയിറ്റിംഗ് ഷെഡ് അപകടഅവസ്ഥയിൽ . പൂജപ്പുര എൽ.ബി.എസ് മുന്നിലെ വെയിറ്റിംഗ് ഷെഡാണ് അപകട അവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച വെയിറ്റിംഗ് ഷെഡാണ് നിലം പതിക്കാൻ പോകുന്നത്. മേൽക്കൂര മുഴുവനും പച്ചപ്പ് പിടിച്ചു കിടക്കുന്നു. വെയിറ്റിംഗ് ഷെഡിന്റെ ഉൾഭാഗം കോൺക്രീറ്റ് മുഴുവനും തകർന്ന അവസ്ഥയാണ് . മേൽക്കൂര പിടിച്ചു നിർത്തിയിരിക്കുന്ന കോൺക്രീറ്റ് തൂണുകൾ ഏതു നിമിഷവും തകർന്നുവീഴും. പ്രദേശത്ത് നിരവധി സ്ത്രീകളും വിദ്യാർത്ഥികളുമാണ് ബസ്സു കാത്ത് ഈ വെയിറ്റിംഗ് ഷെഡ് ആശ്രയിക്കുന്നത് . വൻ അപകട സാധ്യതാ നിലനിൽക്കുന്ന ഈ വെയിറ്റിംഗ് ഷെഡിന് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ പുന: നിർമ്മാണം നടത്താൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.