ഇന്ത്യയുടെ നയമെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

Spread the love

വാഴ്‌സ: എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാന്‍ ആ?ഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്രസന്ദര്‍ശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.ഇന്നത്തെ ഇന്ത്യ എല്ലാവരുടേയും ഒപ്പമാണ്. എല്ലാവരുടെയും ക്ഷേമത്തേക്കുറിച്ച് ചിന്തിക്കുന്നു. ലോകം ഇന്ന് ഇന്ത്യയെ എല്ലാവരുടെയും സുഹൃത്തായി കണ്ട് ബഹുമാനിക്കുന്നു, മോദി കൂട്ടിച്ചേര്‍ത്തു. 1970-ലെ അന്നത്തെ കോണ്‍?ഗ്രസ് സര്‍ക്കാരിന്റെ ചേരിചേരാ നയത്തെകുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.ബുധനാഴ്ചയാണ് നരേന്ദ്രമോദി പോളണ്ടിലെത്തിയത്. 45 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979-ല്‍ മൊറാര്‍ജി ദേശായിയാണ് ഇതിനുമുന്‍പ് പോളണ്ട് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.ഇന്ത്യയും പോളണ്ടുമായുള്ള നയതന്ത്രബന്ധത്തിന്റെ 70 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തന്റെ സന്ദര്‍ശനമെന്ന് സന്ദര്‍ശനത്തിന് മുന്‍പ് മോദി എക്‌സില്‍ കുറിച്ചിരുന്നു. പോളണ്ടില്‍നിന്ന് യുക്രൈനിലേക്കു പോകുന്ന അദ്ദേഹം പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയെ കാണുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *