ആഗോള തലത്തില്‍ കുരങ്ങുപനി (mpox) വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കരുതല്‍ നടപടിയുമായി അധികൃതര്‍
ദില്ലി: ആഗോള തലത്തില്‍ കുരങ്ങുപനി (mpox) വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കരുതല്‍ നടപടിയുമായി അധികൃതര്‍. ലക്ഷണവുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംപോക്‌സ് രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ദില്ലിയില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുത്തു. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് ഹോസ്പിറ്റല്‍ എന്നിവയാണ് തെരഞ്ഞെടുത്തത്. എംപോക്‌സ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളെ നോഡല്‍ സെന്ററുകളായി നിയോഗിക്കുകയും വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന രാജ്യത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നു. നിലവില്‍ രാജ്യത്ത് നിന്ന് ഒരു പോക്‌സ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ വലിയ രീതിയിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും രോ?ഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.