സർക്കാർ ബസിനുള്ളിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Spread the love

ഡെറാഡൂണിൽ നിർത്തിയിട്ട ബസിൽ കഉത്തരാഖണ്ഡിൽ നിർത്തിയിട്ട സർക്കാർ ബസിനുള്ളിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡെറാഡൂൺ അന്തർസംസ്ഥാന ബസ് ടെർമിനലിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ധർമേന്ദ്ര കുമാർ, രാജ്പാൽ, ദേവേന്ദ്ര, രാജേഷ് കുമാർ സോങ്കർ, രവി കുമാർ എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയാണ്. ബസിലെ ജീവനക്കാരാണ് ധർമേന്ദ്ര കുമാറും രാജ്പാലും. മറ്റുള്ളവർ മറ്റ് ബസുകളിലെ ഡ്രൈവർമാരാണ്ഓഗസ്റ്റ് 12നാണ് സംഭവം നടന്നത്. വിവരം പുറത്തുവരുന്നത് കഴിഞ്ഞ ദിവസമാണ്. ബസ് സ്റ്റോപ്പിലെ ബെഞ്ചിൽ ഒരു പെൺകുട്ടി തനിയെ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് എത്തി വിവരം തിരക്കിയപ്പോഴാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്.ഡൽഹിയിൽ നിന്നാണ് പെൺകുട്ടി ബസിലേക്ക് കയറിയത്. ബസ് ഡെറാഡൂണിലെത്തിയപ്പോൾ മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നാലെ മറ്റ് മൂന്ന് പേരും ബലാത്സംഗം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *