Dyfi NSഡിപ്പോ യൂണിറ്റ് കമ്മിറ്റി ഓഫീസ് സാമൂഹ്യ വിരുദ്ധർ അടിച്ചുതകർത്തു
തിരുവനന്തപുരം Dyfi N.S. ഡിപ്പോ യൂണിറ്റ് കമ്മിറ്റി ഓഫീസ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. രാത്രി 11 മണിക്ക് ശേഷം ഓഫീസ് അടച്ചുപൂട്ടിയതിനു ശേഷമാണ് സാമുഹ്യ വിരുദ്ധർ അടിച്ചു തകർത്തത്. വലിയതുറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും, ഇത്തരം അതിക്രമം നടത്തിയ പ്രതികളെ അടിയന്തിരമായി പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് Dyfi ചാല ഏരിയ കമ്മിറ്റി സെക്രട്ടറി സ. ആദർശ് ഖാൻ അറിയിച്ചു.