അടിമാലി ടൗണില്‍ പഞ്ചായത്ത് ടൗണ്‍ഹാളിന് സമീപം ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണു
അടിമാലി ടൗണില്‍ പഞ്ചായത്ത് ടൗണ്‍ഹാളിന് സമീപം ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണു.അപകടത്തില്‍ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു.ഇന്നുച്ചയോടെയായിരുന്നു അപകടം നടന്നത്.പാതയോരത്തു നിന്നിരുന്ന മരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസിന് മുന്‍ഭാഗത്തേക്കാണ് മരം കടപുഴകി വീണത്.മരം വീണതോടെ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു.രാജാക്കാട് സ്വദേശിനിയായ ബസ് യാത്രക്കാരിക്ക് ചെറിയ പരിക്ക് സംഭവിച്ചു.ഇവരെ പ്രാഥമിക ചികിത്സക്കായി മാറ്റി.അടിമാലി അഗ്നിരക്ഷാ സേനയെത്തി റോഡിലേക്ക് വീണ മരം മുറിച്ചു നീക്കി.പാതയോരത്ത് ചുവട് ദ്രവിച്ച് ബലക്ഷയം വന്ന് നിന്നിരുന്ന മരമാണ് ഒാടുന്ന ബസിന് മുകളിലേക്ക് വീണത്.