തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ മേല്‍പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : വെണ്‍പാലവട്ടം മേല്‍പാലത്തില്‍ നിന്നും നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ ഇടിച്ച് മറിഞ്ഞ് താഴേക്ക് വീണ് സഹോദരിമാരായ യുവതികളില്‍ ഒരാള്‍ മരിച്ചു. കോവളം സ്വദേശിനിയായ സിമിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സിമിയും സിനിയും മൂന്ന് വയസുള്ള കുഞ്ഞുമാണ് താഴെ സര്‍വീസ് റോഡിലേക്ക് പതിച്ചത്.സ്കൂട്ടര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയും മൂന്നുപേരും താഴെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വിവാഹത്തിനു പോയി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.