ദുരിതത്തിൽ നിന്ന് കരകയറാൻ ആഗ്രഹമായി നിസാർ
ദുരിതത്തിൽ നിന്ന് കരകയറാൻ ആഗ്രഹമായി നിസാർ . ആറ്റിങ്ങൽ ആലംകോട് ഭാഗത്തെ ഒരു ലോഡ്ജ് മുറിയിൽ കൈത്താങ്ങ് ഇല്ലാതെ ദുരിതജീവതമായി നിസാർ കഴിയുകയാണ്. ജനിച്ച കാലം മുതൽ തന്റെ ജീവിതത്തിൽ വെളിച്ചം മില്ലാതെ ഇരുട്ടടഞ്ഞ ജീവിതമാണ് നിസാർ നയിക്കുന്നത്. അംഗവൈകല്യമുള്ള മനുഷ്യനായി ജനിച്ചുവെങ്കിലും കിടപ്പ് രോഗിയായി തന്റെ മാതവാവിനെ സംരക്ഷിച്ചതും ശുശ്രൂഷിച്ചതും നിസാറാണ് . തന്റെ മാതാവിന്റെ മരണത്തോടെ നിസാർ ഒറ്റപ്പെട്ട നിലയിലായി. ഒരു തുള്ളി വെള്ളം പോലും എടുത്തു തരുവാൻ ആരുമില്ലാത്ത ഏകാന്ത അവസ്ഥലായി നിസാറിന്റെ പിന്നെയുള്ള ജീവിതം . അവിടെ നിന്ന് ചിലരുടെ സഹായത്തോടെ ആലംകോട് ഭാഗത്തെ ലോഡ്ജ് മുറിയിൽ എത്തിച്ചേർന്നു. സ്വന്തമായി വീടോ സ്ഥലമോ സാമ്പത്തികമോ നിസാറിന് ഇല്ല . എന്നാൽ തന്റെ ദയനീയ അവസ്ഥയെ തുടർന്ന് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് മുന്നിൽ പല അപേക്ഷ നൽകിയെങ്കിലും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്ന് നിസാർ പറഞ്ഞു. സർക്കാറിന്റെ ഭാഗത്ത് നിന്ന് കിട്ടികൊണ്ടിരുന്നു പെൻഷൻ പോലും കഴിഞ്ഞ 6 മാസമായി കിട്ടുന്നില്ലെന്നും നിസാർ വൃക്തമാക്കി. തനിക്ക് ഒരു വീടും ജീവിക്കാനുള്ള തൊഴിലും നൽകി സഹായിക്കണമെന്ന് പൊതുസമൂഹത്തോടും സർക്കാരിനോടും നിസാർ ആവശ്യപ്പെട്ടു.