വയനാട് കേണിച്ചിറയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി

Spread the love

വയനാട് കേണിച്ചിറയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. ഇന്നലെ പശുവിനെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇന്ന് പട്ടാപ്പകൽ കടുവ എത്തി. പ്രദേശവാസിയായ വർഗീസിന്റെ പശുവിനെയാണ് ഇന്നലെ കടുവ കൊലപ്പെടുത്തിയത്. പശുവിൻറെ ജഡം സംസ്കരിച്ചിരുന്നില്ല. ഈ ജഡമാണ് ഇന്ന് കടുവ ഭക്ഷിക്കാൻ എത്തിയത്. പ്രദേശത്ത് കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *