കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചത് ബിജെപി: പാർട്ടിയുടെ അടുത്ത ലക്‌ഷ്യം കേരളാ നിയമസഭ

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ എങ്കിലും ബിജെപി നേടിയത് ചരിത്ര നേട്ടമാണ്.ചരിത്രത്തിൽ ആദ്യമായാണ് താമര ചിഹ്നത്തിൽ മത്സരിച്ച ഒരാൾ കേരളത്തിൽ നിന്നും ലോക്സഭയിലേക്കെത്തുന്നത്. അതിലുപരി ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.കേരളത്തിന്റെ ഭരണം എന്നത് ബിജെപിക്ക് അപ്രാപ്യമല്ലെന്ന തിരിച്ചറിവാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നൽകുന്നത്. രണ്ടു വർഷം കഴിയുമ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാഞ്ഞു പിടിച്ചാൽ ബിജെപിക്ക് 20 സീറ്റുകൾ നിഷ്പ്രയാസം വിജയിക്കാനാകും എന്ന് ബിജെപി ക്യാമ്പുകൾ കണക്കുകൂട്ടുന്നു.മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു.ഇടതു വലതു മുന്നണികളിൽ കേന്ദ്രീകരിച്ച കേരള രാഷ്ട്രീയത്തിൽ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പെന്നാണ് കണക്കുകൾ പറയുന്നത് . 2024 ലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് തന്നെ താമര ചിഹ്നത്തിൽ ഇതാദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായതിന്റെ മാത്രം സന്തോഷത്തിലല്ല ബിജെപി ക്യാമ്പ്. വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി.ആറ്റിങ്ങളിൽ 31 ശതമാനവും ആലപ്പുഴയിൽ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടി. മാത്രമല്ല തൃശൂരിലും പത്തനംതിട്ടയിലുമടക്കം ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളും നേടാനായി. ന്യൂനപക്ഷ മേഖലയിലടക്കം വോട്ട് നേടാനായത് സംസ്ഥാനത്ത് അടിത്തറ ശക്തമാക്കാനായതെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *