രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടു
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം 2022 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ 803.61 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. ഇത്തവണ 54.03 ശതമാനം വാർഷിക വളർച്ച നേടാൻ ഫെഡറൽ ബാങ്കിന് സാധിച്ചിട്ടുണ്ട്. എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.ബാങ്കിന്റെ പ്രവർത്തന ലാഭം 39.37 ശതമാനം വർദ്ധനവോടെ 1274.21 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 914.29 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവർത്തന ലാഭം. അതേസമയം, മൊത്തം ബിസിനസ് 16. 89 ശതമാനം വർദ്ധിച്ച് 3,69,581.12 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 1,75,431.70 കോടി രൂപയായിരുന്നു.ഇത്തവണ ഉയർന്ന അറ്റപലിശ വരുമാനം നേടാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്.അറ്റപലിശ വരുമാനം 27.4 വാർഷിക വർദ്ധനവോടെ 1956.53 കോടി രൂപയായാണ് ഉയർന്നത്. അതേസമയം, മൂന്നാം പദത്തിൽ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 4147.85 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്.