കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭാ മുന്‍ മോഡറേറ്റര്‍ ബിഷപ് ധര്‍മ്മരാജ് രസാലം അടക്കം നാലു പേരെ പ്രതികളാക്കികൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ആണ് ഒന്നാം പ്രതി. ബിഷപ് ധര്‍മ്മരാജ് രസാലത്തിന് പുറമെ, കോളേജ് ഡയറക്ടര്‍ ഡോ. ബെന്നറ്റ് അബ്രഹാം, സഭാ മുന്‍ സെക്രട്ടറി ടിടി പ്രവീണ്‍ എന്നിവരും പ്രതികളാണ്. മെഡിക്കല്‍ പ്രവേശനത്തിന് കോടികള്‍ കോഴവാങ്ങി വിദേശത്തേക്ക് അടക്കം കടത്തിയെന്നാണ് കേസ്.