ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ

Spread the love

സീതത്തോട് (പത്തനംതിട്ട): ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയില്‍ ഓലിക്കല്‍ വീട്ടില്‍ താമസിക്കുന്ന ചിറ്റാര്‍ കൊടുമുടി സ്വാദേശി രത്‌നാകരന്‍ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപിച്ചെത്തിയ രത്‌നാകരനുമായുള്ള തര്‍ക്കത്തിനിടെ ശാന്ത, കമ്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു. പരുക്കേറ്റ രത്‌നാകരനെ അയല്‍വാസികള്‍ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *