സ്ഫോടക വസ്തു ശേഖരം പിടികൂടി
കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് വൻ സ്‌ഫോടക വസ്തുക്കൾ പിടികൂടി.സംസ്ഥാനത്താകെ പോലീസ് നടത്തി വരുന്ന സ്‌ഫോടക വസ്തു റെയ്ഡിന്റെ ഭാഗമായി കണ്ണൂർ റേഞ്ച് ഡിഐജിയുടെയും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും നിർദ്ദേശാനുസരണം കേളകം പോലീസും കണ്ണൂർ റൂറൽ ബോംബ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊട്ടിയൂർ പന്നിയാംമലയിലെ തൈപ്പറമ്പിൽ വിശ്വൻ എന്നയാളുടെ വീട്ടിൽ നിന്നും 20 കിലോ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.വീടിനുള്ളിലും സമീപത്തെ റബർ തോട്ടത്തിലും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി വീപ്പകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.സംഭവത്തിൽ വിശ്വനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.പിടിച്ചെടുത്ത വസ്തുക്കൾ വിശദ പരിശോധനയ്ക്ക് ശേഷം നിർവീര്യമാക്കുമെന്ന് പോലീസ് അറിയിച്ചു.പരിശോധനയ്ക്ക് പേരാവൂർ ഡിവൈഎസ്പി അഷറഫ് തെങ്ങലക്കണ്ടി,കേളകം എസ്എച്ച്ഒ പ്രവീൺകുമാർ,എസ്‌ഐ മിനി മോൾ,എഎസ്‌ഐ സജേഷ് കോളയാട്,സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്,രാജേഷ് എന്നിവരും ബോംബ് സ്‌ക്വഡ് അംഗങ്ങളായ രജ്ഞിത്ത്,ശ്യാം എന്നിവരും പങ്കടെുത്തു.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.