വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ ഇ.ഡി. കേസെടുത്തു
കൊച്ചി: വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ (ഇ.ഡി.) എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വ്യക്തിപരമായും എക്‌സാലോജിക് ക്മ്പനി വഴിയും ചെയ്യാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന ആരോപണം ഇ.ഡി.യുടെ കേസോടെ പുതിയ വഴിത്തിരിവിലായിരിക്കുന്നു.എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകൾ കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നത്തുന്നതിനുപുറമേയാണ് ഇ.ഡി.യും കേസ് ചാർഡ് ചെയ്തിരിക്കുന്നത്.