ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം
ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനാലോളം പുരോഹിതര്‍ക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന ‘ഭസ്മ ആരതി’ക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് തീ പടര്‍ന്നതെന്ന് ഉജ്ജൈനി ജില്ലാകളക്ടര്‍ നീരജ് കുമാര്‍ സിങ് അറിയിച്ചു. പതിനാല് പുരോഹിതര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവര്‍ ജില്ലാആശുപത്രിയിലും ഇന്‍ഡോറിലെ ആശുപത്രിയിലുമായി ചികിത്സ തേടിയിട്ടുള്ളതായും മജിസ്ര്ടേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാകളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചാത്ത് സി.ഇ.ഒ. മൃണാല്‍ മീണ, അഡീഷണല്‍ കളക്ടര്‍ അനുകൂല്‍ ജയിന്‍ എന്നിവര്‍ ചേര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.