പാളയം സെന്റ്‌ജോസഫ് കത്തിഡ്രല്ലിലുംബീമാപ്പള്ളിയിലും രാജീവ് ചന്ദ്രശേഖറിന്ഊഷ്മള വരവല്‍പ്പ്

Spread the love

തിരുവനന്തപുരം: പാളയം സെന്റ്‌ജോസഫ് കത്തിഡ്രല്ലിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രീജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്‍പ്പ്. കഴിഞ്ഞ പത്തു ദിവസങ്ങളായി പള്ളിയില്‍ നടന്നുവന്ന ഔസേപ്പ് പിതാവിന്റെ തിരുന്നാള്‍ ഉത്സവത്തില്‍ അദ്ദേഹം പങ്കെടുത്തു. വികാരി മോണ്‍. ഫാ.വില്‍ഫ്രഡ്, ഫാ. മനീഷ്പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അള്‍ത്താരയില്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥനാ നിര്‍ഭരനായ അദ്ദേഹം പള്ളിയിവെ പുരോഹിതരുടെയും വിശ്വാസികളുടെയും അനുഗ്രഹം തേടി. തിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി ഒരുമണിക്കൂറോളം ദേവാലയത്തില്‍ ചെലവഴിച്ചു.പിന്നീട് കൊച്ചുവേളി സെന്റ് ജോസഫ് പള്ളിയും സന്ദര്‍ശിച്ചു. പള്ളി വികാരി ടോണി ഹാംലറ്റ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് ചെറിയതുറ അസംപ്ഷന്‍ പള്ളിയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ വികാരി ഫാ. സന്തോഷ് കുമാര്‍ പനിയടിമ സ്വീകരിച്ചു. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കാര്യാലയത്തിലെത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ജമാഅത്ത വൈസ് പ്രസിഡന്റ് അബൂബക്കര്‍, ഷാജഹാന്‍, സുലൈമാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പള്ളിക്കമ്മറ്റി പൗരത്വ ഭേദഗതി സംബന്ധിച്ച നിവേദനം രാജീവ് ചന്ദ്രശേഖറിനു നല്‍കി. എല്ലാവര്‍ക്കുമുള്ള ആശങ്കകള്‍ പരിഹരിച്ചുമാത്രമേ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മ്യൂസിയം വളപ്പില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചരണത്തിന് തുടക്കമിട്ടത്. നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലായിരുന്നു പ്രധാനമായും പര്യടനം. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലുമെത്തി മതനേതാക്കളേയും ഭക്തരേയും കണ്ടു. ഭവന സന്ദര്‍ശനങ്ങള്‍ക്കും സമയം കണ്ടെത്തി. എന്‍എസ്എസ് കരയോഗങ്ങളും, ശ്രീനാരായണ ഗുരു മന്ദിരങ്ങളും എസ്എന്‍ഡിപി ശാഖകളും സന്ദര്‍ശിച്ചു. ബിജെപി പ്രാദേശിക നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. എല്ലായിടത്തും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.തൃക്കണ്ണാപുരം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല അര്‍പ്പിച്ചവരെ കണ്ടും രാജീവ് ചന്ദ്രശേഖര്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. പൊള്ളുന്ന വെയിലിലും പൊങ്കാല ചൂടിലും തളരാത്ത ആവേശത്തോടെ സ്ഥാനാര്‍ത്ഥി ഓരോ വോട്ടര്‍മാര്‍ക്കും മുന്നിലെത്തി. ക്ഷേത്രം പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. കരുമം ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തിലും രാജീവ് ചന്ദ്രശേഖര്‍ ദര്‍ശനം നടത്തി. ഇവിടെ ധീവരസമുദായ അംഗങ്ങള്‍ വിവധ ആവശ്യങ്ങളുന്നയിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടു. സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ നിരത്തി.പൂജപ്പുര മുടവന്‍മുകള്‍ ലളിതാംബിക എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ പൊന്നാട അണിയിച്ച് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പൂജപ്പുര എന്‍.എസ്.എസ് കരയോഗത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി ശശിധരന്‍ നായര്‍, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പൂജപ്പുര മുടവന്‍മുകള്‍ ലളിതാംബിക എന്‍.എസ്.എസ് കരയോഗത്തിലെത്തിയ സ്ഥാനാര്‍ത്ഥിക്കു മുമ്പില്‍വച്ച പ്രധാന ആവശ്യം പൂജപ്പുരയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും റോഡ് നവീകരിക്കുന്നതിനുമുള്ള ഇടപെടണമെന്നായിരുന്നു.ചിത്രംങ്ങൾ: പാളയം സെന്റ്‌ജോസഫ് കത്തിഡ്രല്ലിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍ അള്‍ത്താരയ്ക്കുമുന്നില്‍ പ്രാര്‍ത്ഥിക്കുന്നുബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കാര്യാലയത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രീജീവ്ചന്ദ്രശേഖറിനെ ജമാഅത്ത വൈസ് പ്രസിഡന്റ് അബൂബക്കര്‍, ഷാജഹാന്‍, സുലൈമാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നുപാളയം സെന്റ്‌ജോസഫ് കത്തിഡ്രല്ലിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ പള്ളി വികാരി മോണ്‍. ഫാ.വില്‍ഫ്രഡ് അനുഗ്രഹിക്കുന്നുമേലാംകോട് ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രക്തിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ ബിജെപി പ്രവര്‍ത്തകര്‌ക്കൊപ്പംതൃക്കണ്ണാപുരം ശ്രീഭദ്രകാളീ ക്ഷേത്രത്തിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍ ഭക്തരോട് സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *