തമിഴ്നാട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

Spread the love

ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. പുതുക്കോട്ട ജില്ലയിലാണ് സംഭവം. ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്നാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. മിമിസൽ എന്ന ഗ്രാമത്തിലെ കൊഞ്ച് ഫാമിനെ മറയാക്കിയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. രാമനാഥപുരം സ്വദേശിയായ സുൽത്താന്റേതാണ് കൊഞ്ച് ഫാം. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.തൊണ്ടി, എസ്പി പട്ടണം, ദേവിപട്ടണം, മരൈകയാർ പട്ടണം,തങ്കച്ചിമഠം, മണ്ഡപം, പാമ്പൻ എന്നിവിടങ്ങളിൽ നിന്ന് ചെറു ബോട്ടുകളിൽ ശ്രീലങ്കയിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്നുവെന്ന രഹസ്യ വിവരം കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശം അധികൃതരുടെ നിരീക്ഷണ വലയത്തിലാണ്. ഡിഎംകെ സർക്കാറിന്റെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നുവെന്ന വിമർശനം ഉയരുന്നതിനിടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായി അന്വേഷണസംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *