പത്തനംതിട്ട മൗണ്ട് സിയോൺ കോളജിൽ വിദ്യാർഥിനിയെ മർദിച്ച കേസിൽ എസ്എഫ്.ഐ നേതാവ് ജയ്സൺ ജോസഫ് ഡിവൈഎസ്‌പി ഓഫീസിൽ കീഴടങ്ങി. 13ന് മുൻപ് പൊലീസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗമാണ് ജയ്‌സൺ. ജയ്സൺൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയിരുന്നു.