തകർന്ന വലിയതുറ പാലം എംഎൽഎ ആന്റണി രാജു സന്ദർശിച്ചു
തിരുവനന്തപുരം : തകർന്ന വലിയതുറ പാലം എംഎൽഎ ആന്റണി രാജു സന്ദർശിച്ചു . പതിറ്റാണ്ടുകൾ പഴക്കമുള്ള വലിയതുറ കടൽപ്പാലം പുനർ നിർമ്മിക്കുമെന്ന് എം.എൽ.എ ആന്റണി രാജു പറഞ്ഞു. 1956 – ൽ പണിത കോൺക്രീറ്റ് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതാണ് പാലം തകരാൻ കാരണമായത്. നേരത്തെ തന്നെ പാലം തകർന്ന ഭാഗം പുനർനിർമ്മിക്കാൻ 3 കോടി പദ്ധതി സർക്കാർ തയ്യാറാക്കിയിരുന്നു . പാലം തകർന്ന ഭാഗം കൂടതൽ പഠനത്തിനായി സർക്കാർ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാൽ മദ്രാസ് ഐ.ഐ ടി യെ യുടെ റിപ്പോർട്ട് പ്രകാരം ഈ പാലം ചെറിയൊരു പേച്ച് വർക്ക് ഉൾപ്പെടുത്താതെ ബലക്ഷയമുളള പാലം പൈതൃകസ്മാരകമായി നിലർനിർത്താമെന്ന് മദ്രാസ് ഐ.ഐ.ടിയെ സംഘം സംസ്ഥാന സർക്കാറിന് നൽകി റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മുൻ : തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പിന്നെ ഞാനും ചേർന്ന് കേന്ദ്ര തുറമുഖ മന്ത്രിയെ ഡൽഹിലും ബോംബെയിലും വെച്ച് നേരിൽകണ്ട് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ വലിയ തുറ പാലം പുനർനിർമ്മിക്കാൻ കേന്ദ്ര പദ്ധതിയായ സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തുണമെന്ന് ആവശ്യം കേന്ദ്രസർക്കാറിനോട് നേരത്തെ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുവെന്ന് എം.എൽ.എ ആന്റണി രാജു പറഞ്ഞു. കൂടാതെ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ഉൾപ്പെടുത്തി 20 കോടിയുടെ പദ്ധതിയാണ് വലിയതുറപാലം പുനർനിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും , ഉടൻ തന്നെ വലിയതുറ പാലം നിർമ്മാണ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും . എം.എൽ.എ ആന്റണി രാജു വ്യക്തമാക്കി. വലിയതുറ തകർന്ന പാലം സന്ദർശവേളയിൽ എം.എൽ.എ കൂടാതെ സി.പി.എം വലിയ തുറ ലോക്കൽ സെക്രട്ടറി സനോഫർ എന്നിവർ പങ്കെടുത്തു.