നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ
നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് ശിക്ഷിച്ചത്. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഭർത്താവുമായി അകന്നുകഴിയുന്നതിനിടെയാണ് ശാലിനിക്ക് കുഞ്ഞ് ഉണ്ടാകുന്നത്. ഇത് നാണക്കേടാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. എറണാകുളം പ്രത്യേക കോടതിയുടേതാണ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും ഒടുക്കണംപ്രസവിച്ചതിന് പിന്നാലെ യുവതി കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊല്ലുകയായിരുന്നു. മൂന്ന് ആൺകുട്ടികൾക്കൊപ്പം ഭർത്താവിന്റെ വീട്ടിലാണ് ശാലിനി താമസിച്ചിരുന്നത്. ഈ വീട്ടിൽ ഭർത്താവിനെ കയറ്റാറില്ലായിരുന്നു. ഇതിനിടെയാണ് ശാലിനി ഗർഭിണിയായത്. ഇക്കാര്യം ബന്ധുക്കളോ അയൽവാസികളോ അറിഞ്ഞിരുന്നില്ല.