ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലി ഇന്ന് ബിഹാറിലെ പാറ്റ്നയിൽ നടക്കും

Spread the love

പാറ്റ്ന: ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലി ഇന്ന് ബിഹാറിലെ പാറ്റ്നയിൽ നടക്കും. മല്ലികാർജുൻ ഖാർഗെ അടക്കം രാജ്യത്തെ നിരവധി പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് സംസ്ഥാനത്തുടനീളം നടത്തിയ യാത്രയുടെ സമാപന സമ്മേളനമാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടനമായി മാറുക.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിഹാറിൽ ശക്തിപ്രകടന റാലി ഒരുങ്ങുന്നത്. ഉദ്ധവ് ശിവസേന, പവാർ എൻസിപി, ജെഎംഎം, ഇടതു പാർട്ടികൾ, ഡിഎംകെ, എഎപി തുടങ്ങിയ പാർട്ടികളുടെ നേതാക്കളും അണികളും റാലിയിൽ പങ്കെടുക്കും.രാഹുൽ ഗാന്ധി പാറ്റ്ന റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഭാരത് ജോഡോ യാത്രയിൽ നിന്ന് താൽക്കാലികമായി ഇളവെടുത്താണ് അദ്ദേഹം എത്തുക. ഇന്ന് 11 ന് ഗാന്ധി മൈതാനത്താണ് റാലി നടക്കുന്നത്. ഇന്ത്യ മുന്നണി രൂപീകരിച്ച ശേഷം സംഘടിപ്പിക്കുന്ന ആദ്യ പൊതുസമ്മേളനമെന്ന പ്രത്യേകതയും ഈ റാലിക്കുണ്ട്.ലാലുപ്രസാദ് യാദവും റാലിയിൽ പങ്കെടുക്കും. അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും ഇന്ത്യാ മുന്നണിയിൽ സുപ്രധാന സാന്നിധ്യമാണ് ഒരുകാലത്തും ബിജെപിയോട് വിട്ടുവീഴ്ച ചെയ്യാതിരുന്ന ലാലുവിന്റേത്.

Leave a Reply

Your email address will not be published. Required fields are marked *