നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

Spread the love

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഒരു വനിതയുൾപ്പെടെ മൂന്ന് പേർ സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, അബുദാബിയിൽ നിന്നും വന്ന കാസർകോഡ് സ്വദേശിനിയായ ഫാത്തിമ, ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രികൻ തുടങ്ങിയവരാണ് അറസ്റ്റിലായത്.797 ഗ്രാം സ്വർണ്ണമാണ് മിഥുന്റെ കൈവശം ഉണ്ടായിരുന്നത്. ഗുളികകളുടെ രൂപത്തിലാക്കി സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഫാത്തിമയിൽ നിന്ന് 272 ഗ്രാം സ്വർണ്ണവും മലപ്പുറം സ്വദേശിയായ യാത്രികനിൽ നിന്നും 1182 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു.നാല് ഗുളികകളുടെ രൂപത്തിലാക്കി സ്വർണം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ യാത്രികനിൽ നിന്നും സ്വർണ്ണ ചെയിനും വളയും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *