സംസ്ഥാനത്ത് ഇന്നും താപനില ഉയരും

Spread the love

സംസ്ഥാനത്ത് ഇന്നും താപനില ഉയരും. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ 9 ജില്ലകൾക്ക് ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.9 ജില്ലകളിലെയും താപനില സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായു കാരണം ഈ ജില്ലകളിലെ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി തടയേണ്ടതാണ്. കൂടാതെ, നിർജ്ജലീകരണം ഒഴിവാക്കാൻ നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കണം.

Leave a Reply

Your email address will not be published. Required fields are marked *