എരുവയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
കായംകുളം…എരുവ നിറയിൽ മുക്കിന് പടിഞ്ഞാറ് മാറി ശ്രീനിലയം വീട്ടിലെ ഹാൾ മുറിയിൽ വെച്ച് 34 വയസ്സുള്ള ലൗലിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ മാവേലിക്കര തെക്കേക്കര വില്ലേജിൽ വാത്തികുളം മുറിയിൽ ശാന്തഭവനത്തിൽ നിന്നും പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന പ്രശാന്ത് (41) ആണ് പോലീസ് പിടിയിലായത്. ലൗലിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രശാന്തിനെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഭാര്യയോടുള്ള സംശയത്തിൻ്റെ പേരിൽ 17. 02. 24 തീയതി രാവിലെ ലൗലിയെ വായ തപ്പിപ്പിടിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും അബോധാവസ്ഥയിലാക്കിയ ശേഷം കൈലി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു