കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്

Spread the love

തിരുവനന്തപുരം വർക്കലയിൽ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവർകോടുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. ചാവർകോട് ഗാംഗാലയം വീട്ടിൽ അജിത് ദാസിന്റേതാണ് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിതീകരിച്ചു.കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിലാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കാണുന്നത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം പഴകിയിരുന്നു. മൃതദേഹത്തിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം മുഴുവൻ തെരുവ് നായ്ക്കൾ ഭക്ഷിച്ചിട്ടുണ്ട്.ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അജിത് ദാസിന് കുടുബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചതായി കാണിച്ച് ഭാര്യ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *