ജോഷിമഠിന്റെ വലിയൊരു ഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

Spread the love

ന്യൂഡല്‍ഹി: ജോഷിമഠിന്റെ വലിയൊരു ഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആര്‍ഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വര്‍ധിക്കുന്നു. 2022 ഡിസംബര്‍ 27 മുതല്‍ ഈവര്‍ഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ആകെ 8.9 സെന്റീമീറ്റര്‍ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയില്‍നിന്നാണ് ഈ അടുത്ത ദിവസങ്ങളില്‍ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്.ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററാണ് (എന്‍ആര്‍എസ്‌സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് – 2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്.സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉള്‍പ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവന്‍ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞു താഴും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നു. വിശദ റിപ്പോര്‍ട്ട് ഉടനടി സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *