കണ്ണൂരിൽ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് 134.178 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി
കണ്ണൂർ : കണ്ണൂരിൽ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് 134.178 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും പാർട്ടിയും ചേർന്ന് പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ വച്ചാണ് ബുള്ളറ്റിൽ വന്ന യുവാവിനെ സിന്തറ്റിക് മയക്കുമരുന്നുമായി പിടികൂടിയത്. എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സി എച്ച് ആണ് അറസ്റ്റിലായത്. ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് മെത്താംഫിറ്റമിൻ കൊണ്ട് വന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയോളം വില വരും പിടികൂടിയ രാസലഹരിക്ക്. സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആയ സുജിത്ത്, സി ഇ ഓ വിഷ്ണു, വനിതാ സി ഈ ഓ സീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു. 10 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.