വയോജനങ്ങൾ പ്രക്ഷോ ഭനത്തിലേക്ക്
നവംബർ 24, 25 തീയതികളിൽ കണ്ണൂർ നായനാർ അക്കാഡമിയിൽ നടന്ന സീനിയർ സിറ്റിസൺഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCF wA) 6-ാം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ച് 2024 ജനവരി 5-ാം തീയതി സംസ്ഥാനത്തെ 14 ജില്ലകളും കേന്ദ്ര ഗവൺമെന്റ് ഓഫീസസുകൾക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ വയോജനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേച്ച് ധർണ്ണ നടത്തുവാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ വയോജനങ്ങൾക്ക് വേണ്ടി ഒരു പദ്ധതിയും ആവഷ്ക്കരിച്ച് നടപ്പാക്കിയിട്ടില്ല എന്നു മാത്രല്ല വയോജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പോലും ഒന്നൊന്നായി നിർത്തൽ ചെയ്യ്തു കൊണ്ടിരിക്കുന്നു. ഈ സഹചര്യത്തിൽ വയോജനങ്ങളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വയസ്സ് കാലത്ത് വയോജനങ്ങളെ സമര മാർഗ്ഗത്തിലേക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീക ച്ചിരിക്കുന്നത്. കൂടാതെ ഫ്രാബ്രി 15, 16, 17 തീയതകളിൽ സംഘനയുടെ എല്ലാ ജില്ലാ കമ്മറ്റികളുടേയും നേതൃത്വത്തിൽ ജില്ലകളിൽ വാഹന പ്രചരണ ജാഥ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വയോജനങ്ങളുടെ സമരത്തിന് ആധാരമായ വിഷയങ്ങൾ താഴെ പറയുന്നു. കോവിസ് വ്യാപന കാലത്ത് നിർത്തി വെച്ച റെയിൽവെ യാത്രാ നിരക്കിലെ ഇളവ് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന പെൻഷൻ കാലങ്ങളായി 200 രൂപയാണ് ആയത് 5000 രൂപയായി വർദ്ധിപ്പിക്കുക, വയോജനങ്ങൾക്ക് ഏറെ ഗുണകരമായിരുന്ന എൻഡർ ലൈൻ 14567 നിർത്തി വെച്ച് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന നയം രൂപികരിക്കുക, വയോജനങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക, വയോജന നാഷണൽ കൗൺസിലിൽ SCF WA പ്രതിനിധികളെ ഉൾപ്പെടുത്തുക, മാത പിതാക്കളുടെയും മുതിർന്ന പൗരൻമാരടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ് 2007 കാലോചിതമായി പരിഷ്ക്കരിക്കുക, ദേശീയ വയോജന കമ്മീഷൻ രൂപികരിക്കുക, ഇ പി എഫ് പെൻഷൻ മിനിമം 9000 രൂപയായി നിശ്ചയിക്കുക.സാമൂഹ്യ സുരക്ഷാ പെൻഷൻ മുടക്കം കൂടാതെ നൽകാനാണ് കേരള ഗവൺമെന്റ് പെൻഷൻ കമ്പനിക്ക് രൂപം നൽകിയത്. കേന്ദ്ര ഗവൺമെന്റ് അതിന് കൂച്ചുവിലങ്ങ് ജതോടെയാണ് പെൻഷൻ കുടിശ്ശികയായത്. ഇപ്പോൾ 4 ഗഡുക്ക കുടിശ്ശികയാണ്. അത് ഉടനെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ട CF WA ആവശ്യപ്പെടുന്നു. പെൻഷൻ കുടിശ്ശിക ലഭിക്കാൻ ചിലർ ഒറ്റപ്പെട്ട സമരങ്ങൾ നടത്തുന്നു. ഈ സമരം രാഷ്ട്രീയ പ്രേരിതമാണ്. 600 രൂപ പെൻഷൻ 18 മാസം കുടിശ്ശികയായപ്പോൾ ചട്ടി സമരക്കാരെ എവിടെയും കാണാനില്ലായിരുന്നു. അപ്പോഴൊന്നും ഇല്ലാതിരുന്ന സമരവീര്യം ഇപ്പോൾ കാണിക്കുന്നതിന്റെ പൊരുൾ പിടി കിട്ടുന്നില്ല. സുരേഷ് ഗോപിയും പ്രതിപക്ഷവും ഒറ്റപ്പെട്ട സമരത്തെ പിന്തുണക്കുന്നത് അപഹാസ്യമാണ്. ഇടതുപക്ഷ ജനാധിപത്യമുണ്ണി പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത് പെൻ ൻ 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിക്കുമെന്നാണ്. എന്നാൽ ഗവൺമെന്റ് 1600 രൂപയായി വർദ്ധിപ്പിച്ചു നൽകി. മുതിർന്ന പൗരൻമാരോടുള്ള കരുതലാണ് ഈ വർദ്ധ നൽകാൻ കാരണമെന്ന് SCE WA മനസ്സിലാക്കുന്നു. ഇപ്പോഴത്തെ പ്രകടനപത്രികയിൽ പെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചമായാൽ ഇത് തീർച്ചയായും ഗവൺമെന്റ് നൽകമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് . പെൻഷൻ കുടിശ്ശികയായതിൽ ബഹുമാനപ്പെട്ട ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി.