സ്വർണം കടത്തുന്നതിൽ കേരളം നമ്പർ വൺ : കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്

Spread the love

ന്യൂഡൽഹി: രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വർണം കടത്തുന്നതിൽ കേരളം നമ്പർ വൺ എന്ന് റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി രാജ്യത്തേക്ക് അനധികൃതമായി സ്വർണം കൊണ്ടുവരാനായി കള്ളത്തടത്തുകാർ ഏറ്റവുമധികം ഉപയോ​ഗിക്കുന്നത് കേരളമാണെന്ന് റവന്യൂ ഇന്റലിജൻസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.നാലുവർഷത്തിനിടെ 3173 കേസാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 2291.51 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.സ്വർണക്കടത്തിൽ കേരളത്തിനു തൊട്ടു പിന്നിൽ തമിഴ്‌നാടും (2979 കേസ്‌) മഹാരാഷ്ട്രയുമാണെന്നും (2528 കേസ്‌) ധനമന്ത്രാലയം അറിയിച്ചു.കേരളം പണ്ടും സ്വർണക്കടത്തിന്റെ ഇഷ്ടമേഖലകളിലൊന്നാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളാണ് ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ. പരിമിതമായ ഉദ്യോഗസ്ഥരാണുള്ളതെങ്കിലും കൃത്യമായ പരിശോധനയിലൂടെയാണ് കള്ളക്കടത്തുകാർ പിടിയിലാകുന്നത്. സ്വർണം കൂടുതലെത്തുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണെന്നും അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *